banner

വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി!, കനത്ത മഴയിൽ വെള്ളം കയറിയിടത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് മൃത​ദേഹം കണ്ടെത്തിയത്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : വെട്ടുകാട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. കനത്ത മഴയിൽ ജില്ലയിൽ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് മൃത​ദേഹം കണ്ടെത്തിയത്.

ഓള്‍ സെയിന്റ്‌സ് കോളജിനു സമീപം ബാലനഗറില്‍ താമസിക്കുന്ന വിക്രമന്‍ (67) ആണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണു മരണം സംഭവിച്ചിരിക്കാം എന്നാണ് നി​ഗമനം

വിക്രമന്റെ കുടുംബാംഗങ്ങൾ സമീപ പ്രദേശത്തെ ഒരു കല്യാണത്തിന് പോയ സമയത്താണ് അപകടം. കല്യാണത്തിന് പോയ കുംബാംഗങ്ങൾക്ക് വെള്ളക്കെട്ട് കാരണം വീട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് വിക്രമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കനത്ത മഴയെ തുടർന്ന് വിക്രമന്റെ വീടും, കിടപ്പുമുറിയും സമീപ പ്രദേശങ്ങളും വെള്ളത്തിൽ താഴ്ന്നു പോയിരുന്നു. ഉറക്കത്തിനിടയിൽ അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

Post a Comment

0 Comments