സ്വന്തം ലേഖകൻ
28 വർഷങ്ങൾക്കുശേഷം ഡൽഹി സര്‍വകലാശാലയിലേക്ക് മലയാല ഭാഷ കടന്നുവന്നിരിക്കുന്നു, മലയാളത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞ് ഭാഷയെ വീണ്ടും നെഞ്ചേറ്റിയിരിക്കുകയാണ് ഡൽഹി സർവകലാശാല. സാഹിത്യവും സംസ്കാരവും കലയുമൊക്കെയായി തെളിമലയാളം പഠിക്കാൻ മലയാളികൾക്ക് പുറമെ നിരവധി വിദ്യാർഥികളാണ് സർവകലാശാലയിലേക്ക് എത്തുന്നത്.
994ൽ ഡോ. അകവൂർ നാരായണൻ വിരമിച്ചതിനു ശേഷം അധ്യാപക നിയമനം നടക്കാത്തതുമൂലം ഡൽഹി സർവകലാശാലയിലെ മലയാളം ഡിപ്പാർട്മെന്റിന്റെ പ്രവർത്തങ്ങൾ നിലക്കുകയായിരുന്നു. ഓരോ അഞ്ചു വർഷം കൂടുമ്പോഴും അപേക്ഷ ക്ഷണിക്കാറുണ്ടെങ്കിലും നിയമനങ്ങൾ നടക്കാറില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2021ൽ അപേക്ഷ ക്ഷണിച്ചതിന്റെ ഭാഗമായാണ് ഇപ്പോൾ വർഷങ്ങൾക്കുശേഷം നിയമനം നടന്നത്. കണ്ണൂർ സ്വദേശി ഡോ. ശിവപ്രസാദാണ് മലയാളം വിഭാഗത്തിന്റെ പുതിയ മേധാവി.
.jpg)
0 Comments