സ്വന്തം ലേഖകൻ
പഴയന്നൂര്‍ : പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ തീര്‍ഥക്കുളത്തില്‍ (കിഴക്കേച്ചിറ) വയോധിക മുങ്ങിമരിച്ചു. പഴയന്നൂര്‍ കോടത്തൂര്‍ വില്ലടത്ത് പറമ്പില്‍ വീട്ടില്‍ പൊന്നുമണി(82) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ക്ഷേത്രപരിസരത്ത് പൊന്നുമണിയെ കണ്ടവരുണ്ട്. ഇവർ സ്ഥിരം അമ്പലക്കുളത്തില്‍ സ്നാനത്തിനെത്താറുണ്ട്. 11.30യോടെയാണ് മൃതദേഹം പൊങ്ങിയനിലയില്‍ കണ്ടെത്തിയത്.
പഴയന്നൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. തുടർന്ന്, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭര്‍ത്താവ്: പരേതനായ ചെല്ലപ്പന്. മക്കള്‍: കോമളവല്ലി, രാധാകൃഷ്ണന്, സത്യഭാമ, മോഹനന്, ഗീത,ബിന്ദു. മരുമക്കള്‍: ശശികുമാര്‍, തലൈമൂര്ത്തി, സുകുമാരന്‍, പരേതനായ ഗോപി, മഞ്ജു.
.jpg)
0 Comments