banner

ഫുട്ബോളില്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണത കൈവരിച്ച ചരിത്രത്തിലെ ഏക താരമാണ് ലയണല്‍ മെസി ; എമിലിയാനോ മാര്‍ട്ടീനസ്

ഫുട്ബോളില്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണത കൈവരിച്ച ചരിത്രത്തിലെ ഏക താരമാണ് ലയണല്‍ മെസിയെന്ന് എമിലിയാനോ മാര്‍ട്ടീനസ്. മെസിയുടെ സഹ താരവും കടുത്ത ആരാധകനുമായ എമി ഒരു അര്‍ജന്റീന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.

“അര്‍ജന്റീന എന്താണോ അതിന്റെ പ്രതിനിധിയാണ് മെസി. ഭാര്യയ്ക്കും കുട്ടികള്‍ക്കും തന്റെ എല്ലാം സമര്‍പ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മെസി ഫുട്ബോളിനെ അങ്ങേയറ്റം സ്നേഹിക്കുന്നു. മൈതാനത്ത് സ്വന്തം ടീമിനായി കഴിവിന്റെ പരമാവധി സമര്‍പ്പിക്കുന്നു. ഇക്കാര്യങ്ങളില്‍ മെസി തികച്ചും ഒരു മാതൃകയാണ്.” അര്‍ജന്റീന ഗോള്‍ കീപ്പര്‍ പറഞ്ഞു. “ഒരു പക്ഷേ, ലോകത്തെ ഏറ്റവും പ്രസിദ്ധനായ വ്യക്തി മെസിയായിരിക്കും. അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ അഭിമാനമാണ്.” എമിലിയാനോ മാര്‍ട്ടീനസ് അഭിപ്രായപ്പെട്ടു.

“ഞാൻ മാതൃകയായി കാണുന്ന വ്യക്തിയാണ് മെസി. ഫുട്ബോളിന്റെ ചരിത്രത്തില്‍ പൂര്‍ണത കൈവരിച്ച ഒരേയൊരു കളിക്കാരനാണ് അദ്ദേഹം. ഒരു വിഗ്രഹമായിട്ടാണ് മെസി തന്റെ കരിയര്‍ ഫിനിഷ് ചെയ്യുന്നത്. ഒരു കളിക്കാരൻ എന്ന നിലയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും അത് അങ്ങനെ തന്നെയാണ്.” ടിവി പബ്ലിക്കയോട് എമി പറഞ്ഞു.

“ഇക്കാര്യങ്ങളോന്നും ഞാൻ മെസിയോട് പറഞ്ഞിട്ടില്ല. കാരണം മെസിക്ക് ഇതെല്ലാം അറിയാം. ഞാൻ അദ്ദേഹത്തെ എത്രത്തോളം ആരാധിക്കുന്നുണ്ടെന്ന് മെസിക്ക് നന്നായി അറിയാം.” ലയണല്‍ മെസിക്കൊപ്പം അര്‍ജന്റീനയ്ക്ക് ഖത്തര്‍ ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എമിലിയാനോ മാര്‍ട്ടീനസ് കൂട്ടിച്ചേര്‍ത്തു.

إرسال تعليق

0 تعليقات