banner

പണമിടപാടിന്റെ പേരില്‍ യുവാവിനോട് മുൻവൈരാഗ്യം!, മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു, വധശ്രമക്കേസിൽ നാലു പേർ പിടിയിൽ


സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍ : കോട്ടയം ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം സ്വദേശികളായ അർജുൻ, ശ്രീജിത് എന്നിവരെയും മാഞ്ഞൂർ സ്വദേശികളായ അഭിജിത്ത് രാജു, അജിത്കുമാർ എന്നിവരെയുമാണ് ഏറ്റുമാനൂർ പോലീസ് പിടികൂടിയത്.  

ഇവർ സംഘം ചേർന്ന് 25 ന് രാത്രി ഒൻപതരയോടെ നീണ്ടൂർ ഭാഗത്തുള്ള ബാറിന് സമീപം വച്ച് നീണ്ടൂർ സ്വദേശിയെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് കേസ്. ഇത് തടയാൻ ശ്രമിച്ച ഇയാളുടെ സുഹൃത്തിനെയും ഇവർ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. 

പണമിടപാടിന്റെ പേരില്‍ യുവാവിനോട് ഇവർക്ക് മുൻവൈരാഗ്യമുണ്ടായിരുന്നു.  ഇതിന്റെ തുടർച്ചയായാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവിനെ ആക്രമിച്ച ശ്വേഷം ഇവർ സംഭവ സ്ഥലത്തുനിന്നും കടന്നു കളഞ്ഞു.

 

Post a Comment

0 Comments