സ്വന്തം ലേഖകൻ
തൃശൂര്‍ : തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ നാല് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൈനൂർ ചിറയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. അർജുൻ അലോഷ്യസ്, അഭി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരാണ് മുങ്ങിമരിച്ചത്.
അഭി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാർത്ഥികളുമാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടം സംഭവിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തമത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല.
ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
.jpg)
0 Comments