banner

ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി


സ്വന്തം ലേഖകൻ
കൊ​ച്ചി : ​ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അനിയന്ത്രിതമായി വർധിച്ച് വരുന്ന വിമാനയാത്ര നിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ആവശ്യം കേന്ദ്ര സർക്കാരിൽ അറിയിക്കാത്തതിനെ തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിമർശിച്ചത്. 

ചെറിയ വരുമാനക്കാരായ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുന്ന ഈ കാര്യത്തിൽ‍ കേരള സർക്കാർ എന്തുകൊണ്ടാണ് കേന്ദ്രസർക്കാറിൽ ഒരു സമ്മർദ്ദവും ചെലുത്താതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

​ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന;  സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി 

വ്യവസായിയും സഫാരി ​ഗ്രൂപ് ചെയർമാനുമായ കെ സൈനുൽ ആബിദ് ആവശ്യമുന്നയിച്ച് നൽകിയ ഹർജിയാണ് കോടതിയുടെ പരി​ഗണനയിലുള്ളത്. 

സംസ്ഥാന സർക്കാരിനെ സ്വമേധയാ കക്ഷിചേർത്ത് വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നൽകാത്തതും കോടതി ചൂണ്ടിക്കാട്ടി.

യാ​ത്രാ​നി​ര​ക്ക്​ നി​യ​ന്ത്ര​ണ ആ​വ​ശ്യം അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര​ത്തി​ന്​ മു​ന്നി​ൽ ഉ​ന്ന​യി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. വിഷയത്തിൽ ഉടനെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും കോടതി വ്യ​ക്​​ത​മാ​ക്കി. തു​ട​ർ​ന്ന്​ ഹ​ർ​ജി 10 ദി​വ​സ​ത്തി​നു​ശേ​ഷം പ​രി​ഗ​ണി​ക്കും.

Post a Comment

0 Comments