banner

കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന വീട്ടമ്മ പിടിയിൽ, അറസ്റ്റിലായത് കേസിലെ മുഖ്യകണ്ണി


സ്വന്തം ലേഖകൻ
കാസർകോട് : കഞ്ചാവ് കേസിൽ വീട്ടമ്മ പിടിയിൽ. നാല് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മയും ഭർത്താവും ചേർന്ന് പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയും നാല് കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

വീട്ടിൽ പോലീസ് എത്തുന്നതിന് മുൻപായി സുഹറ വീട്ടിൽ നിന്ന് കടന്നുകളഞ്ഞു. കേസിൽ നാലുമാസമായി ഇവർ ഒളിവിലായിരുന്നു. ഒളിവുവാസത്തിനിടെ ഇവർ വീട്ടിൽ തിരിച്ചെത്തിയതറിഞ്ഞ് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എക്‌സൈസ് സംഘം വീട് വളഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

പ്രദേശത്തെ കഞ്ചാവ് വിൽപ്പന സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് പിടിയിലായ വീട്ടമ്മ. പോലീസ് പിടികൂടുന്ന സമയത്തും ഇവരുടെ പക്കൽ നിന്നും 30 ഗ്രം കഞ്ചാവ് പിടികൂടിയിരുന്നു. ഇവർ നേരത്തെയും നാർകോടിക്ക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് കേസിൽ പ്രതിയായിട്ടുണ്ടെന്നാണ് വിവരം.

Post a Comment

0 Comments