സ്വന്തം ലേഖകൻ
വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിൽ മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. ചോദിച്ച ചോദ്യത്തിനല്ല മറുപടി നൽകിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. വീണ വിജയന്റെ കമ്പനി ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതി അടച്ചുവെന്ന് ധനവകുപ്പ് വ്യക്തമാക്കണം. ധനവകുപ്പിന്റേത് ക്യാപ്‌സ്യൂൾ മാത്രമാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു
ഒരു സേവനവും നൽകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് പണം നൽകിയെന്നതാണ് പ്രധാന വിഷയം. സേവനം നൽകാതെ കോടികൾ നൽകിയെന്നതാണ് പ്രധാനം. കൈപ്പറ്റിയ തുകയ്ക്ക് ജി എസ് ടി അടച്ചിട്ടുണ്ടോ എന്നതാണ് തന്റെ ചോദ്യം. ധനവകുപ്പിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ താൻ മാപ്പ് പറയണമെന്നാണ് എ കെ ബാലൻ ആവശ്യപ്പെടുന്നത്. എ കെ ബാലൻ പറയുന്ന ധനവകുപ്പിന്റെ കത്ത് തനിക്ക് ലഭിച്ചിട്ടില്ല. കത്തിൽ 1.72 കോടിയുടെ നികുതിയാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും കുഴൽനാടൻ ചോദിച്ചു.
.jpg)
0 Comments