സ്വന്തം ലേഖകൻ
കോഴിക്കോട് : സ്വകാര്യ ലോഡ്‌ജിനുള്ളിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. കോഴിക്കോട് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ എൻസികെ ടൂറിസ്റ്റ് ഹോമിലാണ് യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റി.
ഇന്ന് പുലർച്ചെയാണ് ലോഡ്‌ജിലെ മുറിയിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഷംസുദ്ദീനെ അന്വേഷിച്ച് എത്തുകയായിരുന്നു. തുടർന്ന് പൊലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ഷംസുദ്ദീനെ കണ്ടെത്തിയത്. വെടിയേറ്റ് ചോരവാർന്ന് കിടന്ന ഇയാളെ ഉടൻതന്നെ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോവുകയായിരുന്നു. നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)
0 Comments