സ്വന്തം ലേഖകൻ
കൊല്ലം : കരുനാഗപ്പള്ളിയിൽ ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കടത്തൂർ സ്വദേശികളായ നൗഫൽ, അജ്മൽ, കുലേശ്വരം സ്വദേശി യാസിം എന്നിവരാണ് അറസ്റ്റിലായത്. ആദിനാട് പുന്നംകുളം സ്വദേശി അക്ഷയ് കുമാറിനെയും സുഹൃത്തുക്കളെയുമാണ് പ്രതികൾ ആക്രമിച്ചത്. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതികൾ കായംകുളത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
ഇവിടെ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ആർഎസ്എസിന്റെ പദസഞ്ചലന പരിപാടി കഴിഞ്ഞ് വരികയായിരുന്നു അക്ഷയ് കുമാറും സുഹൃത്തുക്കളും. ഇതിനിടെ ഇവിടെ വച്ച് പ്രതികൾ മനപ്പൂർവ്വം വാക്കുതർക്കത്തിന് തുടക്കം കുറിയ്ക്കുകയായിരുന്നു.
ഇതിന് ശേഷം അക്ഷയ് കുമാറും സുഹൃത്തുക്കളും ബൈക്കിൽ വീടുകളിലേക്ക് മടങ്ങി. എന്നാൽ ഇവരെ പ്രതികൾ പിന്തുടരുകയായിരുന്നു. തുടർന്ന് മർദ്ദിച്ചു. ആക്രമണത്തിൽ അക്ഷയ് കുമാറിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്താൽ ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
പ്രതികളിൽ ഒരാളായ നൗഫൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതിന് മുൻപ് ഗോവ, കർണാടക എന്നിവിടങ്ങളിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി അന്വേഷണം നടത്തുകയാണ്.
%20(9).jpg)
0 Comments