സ്വന്തം ലേഖകൻ
ചാത്തന്നൂർ : കഴിഞ്ഞ ഓണക്കാലത്ത് ചാത്തന്നൂരിലെയും മൈലക്കാട്ടെയും ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കൂടി ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
മൈലക്കാട് ജയേഷ് ഭവനിൽ ജിനേഷിനെയാണ് (22) കഴിഞ്ഞ ദിവസം മൈലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. കൊല്ലം മങ്ങാട് അറുന്നൂറ്റിമംഗലം റോസ് നഗറിൽ ഷിജയെ (22) നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇവരുടെ കൂട്ടാളി ബെല്ലാക്ക് മറ്റൊരു കേസിൽ ജയിലിൽ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.എസ്.ഐമാരായ ആശ.വി.രേഖ, മധു, എ.എസ്.ഐ ഹരി വത്സൻ, സി.പി.ഒമാരായ ശ്രീലത, വരുൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 تعليقات