സ്വന്തം ലേഖകൻ
ഇടുക്കി : കുമളി കുളത്ത് പാലത്തിനു സമീപം വാഹനാപകടം. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് മുന്തിരിങ്ങ കയറ്റിവന്ന പിക്കപ്പ് വാനും, കുമളി സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കുമളി മിക്കി ടെക്സ്റ്റൈൽസ് ഉടമയുടെ കാർ ആണ് അപകടത്തിൽപെട്ടത്. പിക്കപ്പ് വാൻ പുർണമായി തകർന്നു. കാറിന്റെ പിന്നിൽ ഇരുന്നയാത്രികന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ 66 ആശുപത്രിയിലും പിന്നീട് പാലാ മാർസ്ലീവാ ആശുപത്രിയിലേക്കും എത്തിച്ചു.
0 تعليقات