banner

പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിയെ കാണാതായതായി പരാതി!, കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്, സിപിഎം ഭീഷണിയെത്തുടർന്ന് അച്ഛൻ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് മകൻ, കത്ത് പുറത്ത്


സ്വന്തം ലേഖകൻ
പാലക്കാട് : നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. എലവഞ്ചേരി സ്വദേശി സുബൈര്‍ അലിയെയാണ് കാണാതായത്. ഇന്നലെ രാവിലെ ഓഫിസിലെത്തിയ സുബൈര്‍ അലിയെ പിന്നീട് കാണാതാകുകയായിരുന്നു. സിപിഎം കൊല്ലങ്കോട് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് ഇദ്ദേഹം കത്തെഴുതി വച്ചിരുന്നു.

കാണാതായതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് നെൻമാറ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇക്കഴിഞ്ഞ 4-ാം തിയതി തന്‍റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്.

സിപിഎം ഭീഷണിയെത്തുടർന്ന് അച്ഛൻ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് മകൻ പൊലീസിന് മൊഴി നൽകി. സുബൈർ അലിയുടെ ഫോൺ സ്വിച്ച് ഓഫാണ്. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലേക്ക് അടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات