banner

ബീച്ച് റോഡ് തകർന്നടിഞ്ഞിട്ടും അധികാരികൾക്ക് അനക്കമില്ല!, കൊല്ലം കോർപ്പറേഷൻ മേയറുടെ ഡിവിഷനായിട്ടും അതോ'ഗതി', മഴയായാൽ പേടിച്ച് ജനം

സ്വന്തം ലേഖകൻ

കൊല്ലം : പ്രതിദിനം നിരവധിയാളുകൾ സഞ്ചരിക്കുന്ന ബീച്ച് റോഡ് തകർന്ന് നാമാവിശേഷമായിട്ടും അധികാരികൾക്ക് അനക്കമില്ല. ബീച്ച് കാണാൻ എത്തുന്നവരും അല്ലാത്തവരുമായി ആയിരക്കണക്കിനാളുകളാണ് ദിനേന ഈ റോഡിനെ ആശ്രയിക്കുന്നത്. 

വാഹനങ്ങൾ ഈ നിരത്തിൽ ഇറക്കിയാൽ ഒന്നിന് പിറകേ ഒന്നായി റോഡിലെ കുഴിയിൽ പതിക്കുക പതിവാണ്. പ്രദേശവാസികൾ നിരവധി പരാതികൾ ഉന്നയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ദൂരെ സ്ഥലങ്ങളിൽ നിന്ന് ജില്ലയിലെത്തുന്നവരാണ് ഈ പ്രശ്നങ്ങളിൽ നടുവൊടിക്കുന്നത്.  

പൊലീസിന്റെ വാച്ച് ടവറിന് സമീപം മുതൽ വാടി റോ‌ഡിൽ ചേരുന്നത് വരെയുള്ള ഭാഗം പൂർണമായും ഗതാഗത യോഗ്യമല്ലാതെ കിടക്കുകയാണ്. ഈ റോഡിന്റെ ഇരുവശങ്ങളിലും വൈകുന്നേരമാകുമ്പോഴേക്കും ബീച്ചിലെത്തുന്നവരുടെ വാഹനങ്ങൾ നിറയുന്ന അവസ്ഥയാണ്. ഇതോടെ കുഴിയിൽ വീഴാതെ മാറി യാത്ര ചെയ്യാനും വാഹന യാത്രക്കാർക്ക് കഴിയാതെ വരും. 

മഴ തുടങ്ങിയാൽ റോഡിലെ കുഴികളിൽ വെള്ളം നിറയുന്ന അവസ്ഥയാകും ഇതോലെ റോഡിലെ കുഴിയുടെ ആഴം അറിയാനാവാതെ യാത്രികർ കുഴയും. ഇങ്ങനെ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങളും പതിവാകുകയാണ്. തിരക്കേറിയ സമയങ്ങളിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ ഇതുവഴിയുള്ള ഗതാഗതവും സ്തംഭിക്കും. പ്രഭാതസവാരിക്ക് ബീച്ചിൽ എത്തുന്നവർക്കും കുഴിയിൽ വീണ് പരിക്കേൽക്കുന്ന സംഭവ വികാസവും പതിവാണ്.

റോഡിന് വശങ്ങളിലെ പാർക്കിംഗ് ഫീസ് ഇനത്തിൽ തന്നെ നല്ലൊരു തുക വരുമാനമായി കോർപ്പറേഷന്  ലഭിക്കുന്നുണ്ട്. പ്രഭാതസവാരിക്കാരും പ്രദേശവാസികളും റോഡിന്റെ ദുരവസ്ഥ പലതവണ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടും താത്കാലിക പരിഹാരത്തിന് പോലും ഇവർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

إرسال تعليق

0 تعليقات