banner

അഞ്ചാലുംമൂട് പനയത്ത് തീവണ്ടിയിടിച്ച് ഒരാൾ മരിച്ചു!, പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

സ്വന്തം ലേഖകൻ

അഞ്ചാലുംമൂട് : പനയത്ത് തീവണ്ടിയിടിച്ച് ഒരാൾ മരിച്ചു. പനയം പെരിനാട് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. തമിഴ്നാട് സ്വദേശിയായ അയ്യങ്കാളി എന്ന ആളാണ് തീവണ്ടിയുടെ എൻജിൻ ഭാഗം ഇടിച്ച് മരിച്ചത്. 

അടുത്ത വശത്തെ കടയിലേക്ക് പോകുന്നതിനായി റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടിയുടെ എൻജിൻ ഇടിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു

إرسال تعليق

0 تعليقات