banner

കോട്ടയത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു!, തോട്ടിലേയ്ക്ക് വീണ് മീനുകൾ ചത്തുപൊന്തി, കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം


സ്വന്തം ലേഖകൻ
കോട്ടയം : എലിക്കുളം  തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജഗ്‌ഷനിൽ അമോണിയ കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു. അമോണിയ തോട്ടിലേയ്ക്ക് വീണ് മീനുകൾ ചത്തുപൊന്തി. വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. വാഹനം ക്രൈയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനുകൾ സമീപത്തുള്ളതിനാൽ സാധിച്ചില്ല.

ട്രാൻസ്ഫോർമറിന്  സമീപമാണ് വാഹനം  മറിഞ്ഞിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം തലകീഴായിട്ടാണ് മറിഞ്ഞത്. മഞ്ചക്കുഴി തോടിന് സമീപം  കിണർ  വെള്ളം  ഉപയോഗിക്കുന്നവർ  സൂക്ഷിക്കണമെന്നും,ആരും പരിഭ്രമിക്കേണ്ട   ആവശ്യമില്ലന്നും എങ്കിലും വെള്ളത്തിന് ഗന്ധമോ, നിറം മാറ്റമോ  ശ്രദ്ധയിൽ പെട്ടാൽ  കിണർ തേകുകയും, ബ്ലീച്ചിങ് പൌഡർ  ഉപയോഗിച്ച് കിണർ ശുദ്ധീകരിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

إرسال تعليق

0 تعليقات