banner

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലാം ക്ലാസ് വിദ്യാർഥിയും ഓട്ടോറിക്ഷ ഡ്രൈവറും പേര്‍ മരിച്ച സംഭവം!, കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍


സ്വന്തം ലേഖകൻ
വയനാട് : അമ്പലവയല്‍ റെസ്റ്റ് ഹൗസിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തു. 

അമ്പലവയല്‍ മട്ടപ്പാറ സ്വദേശി അജയ് സുരേഷ് ബാബുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഗസ്റ്റ് 30ന് ആയിരുന്നു സംഭവം. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറും, യാത്രികനായ നാലാംക്ലാസുകാരന്‍ മുഹമ്മദ് സിനാനും മരണപ്പെട്ടിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

إرسال تعليق

0 تعليقات