banner

കൊല്ലത്ത് 'ഓപ്പറേഷൻ ടാബി'ൽ പിടികൂടിയത് ആയിരത്തിലധികം ലഹരി ഗുളികകളുമായി രണ്ടുപേരെ!, 29കാരനുൾപ്പെടുന്ന സംഘത്തെ കൊല്ലത്ത് വലയിലാക്കിയത് എക്സൈസ് കമ്മിഷണർ വി.എ.പ്രദീപിന്റെ നിർദേശപ്രകാരം


സ്വന്തം ലേഖകൻ
കൊല്ലം : എക്സൈസ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ-‘ഓപ്പറേഷൻ ടാബ്’ ആയിരത്തിലധികം ലഹരി ഗുളികകളുമായി രണ്ടു യുവാക്കൾ പിടിയിലായി.

കൊല്ലം മുണ്ടയ്ക്കൽ, പുതുവൽ പുരയിടം നേതാജി നഗർ-98 ൽ രാജീവ് (40), കൊല്ലം ഈസ്റ്റ്, കളീക്കൽ കടപ്പുറം വീട്ടിൽ സ്റ്റീഫൻ മോറിസ് (29) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

ഗോവയിൽനിന്ന്‌ അൻപതിനായിരത്തോളം രൂപ നൽകി വാങ്ങുന്ന ഗുളികകളാണിത്. ഇവ നാട്ടിലെത്തിച്ചു വിൽക്കുമ്പോൾ രണ്ടുലക്ഷത്തോളം രൂപ ലഭിക്കുമെന്ന് ഇവർ പറഞ്ഞു.

ഗുളിക വിൽപ്പനയിൽ കൂടുതൽ ലാഭം ലഭിക്കുന്നതിനാൽ കൂടുതൽ ചെറുപ്പക്കാർ ഈ റാക്കറ്റിൽ പ്രവർത്തിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള റാക്കറ്റുകൾ കൂടുതലായും ചെറുപ്പക്കാരെ ഗുളിക ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.എ.പ്രദീപിന്റെ നിർദേശപ്രകാരം കൊല്ലം എക്സൈസ് ലഹരി ഗുളികകൾ വിൽക്കുന്നവർക്കെതിരേ നടത്തുന്ന പ്രത്യേക പരിശോധനയാണ് ‘ഓപ്പറേഷൻ ടാബ്’.

إرسال تعليق

0 تعليقات