സ്വന്തം ലേഖകൻ
കൊല്ലം : സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാൾക്ക് കുത്തേറ്റു. തങ്കശ്ശേരി സ്വദേശി റോയിക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 3.30-ന് താലൂക്ക് കച്ചേരി ജങ്ഷനിലാണ് സംഭവം. റോയിയെ കുത്തിയ കേസിൽ സുഹൃത്ത് ചിറയൻകീഴ് സ്വദേശി മനോജിനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച റോയിയുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.
.jpg)
0 تعليقات