banner

റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് പേരെ കാര്‍ ഇടിച്ചു; കൊടുവള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; മൂന്ന് സ്ത്രീകൾക്ക് പരിക്ക്


സ്വന്തം ലേഖകൻ
കോഴിക്കോട് : കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് പേരെയും കാര്‍ ഇടിക്കുകയായിരുന്നു.

വാവാട് സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപമാണ് അപകടം ഉണ്ടായത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തില്‍പെട്ടത്.

വാവാട് സ്വദേശിനിയായ മറിയയാണ് മരിച്ചത്. വാവാട് സ്വദേശിനികളായ സുഹറാബി, ഫിദ, സുഹറ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments