സ്വന്തം ലേഖകൻ
തിരുവനന്തപുരം : തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറിഞ്ഞ് അഞ്ജാത സംഘം. തിരുവനന്തപുരം പെരുമാതുറ മാടൻവിളയിലെ വീടുകൾക്ക് നേരെയാണ് സാമൂഹ്യവിരുദ്ധ ആക്രമണം നടന്നത്.
ഒരു വാഹനത്തിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
ജംഗ്ഷനിൽ നിന്നവർക്ക് നേരെയും പടക്കമേറുണ്ടായി. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. വീടിനുള്ളിൽ നിർത്തിയിട്ടിരുന്ന കാർ തല്ലി തകർത്തതായും പരാതിയുണ്ട്.
.jpg)
0 Comments