banner

ഐഎൻഎൽ ദേശീയ ട്രഷറർ ഡോ. എ എ അമീൻ അന്തരിച്ചു


സ്വന്തം ലേഖകൻ
കൊല്ലം :  ഐഎൻഎൽ ദേശീയ ട്രഷറർ ഓച്ചിറ മഠത്തിൽ കാരാഴ്മവേളൂർ വീട്ടിൽ ഡോ. എ എ അമീൻ (70) അന്തരിച്ചു. രോ​ഗികളെ ചികിത്സിച്ചുകൊണ്ടിരിക്കവേ നെഞ്ചുവേദന അനുഭവപ്പെടുകയും. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. ഓച്ചിറ സ്റ്റാർ ആശുപത്രിയിൽ സൈക്യാട്രിസ്റ്റായി ജോലി ചെയ്തിരുന്നു . 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ എൽഡിഎഫ് -ഐഎൻഎൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എംഇഎസ് സ്ഥാപകൻ പരേതനായ അബ്ദുൽ ഗഫൂറിന്റെ മകൾ ഫൗസിൻ അമീൻ ആണ് ഭാര്യ. മക്കൾ: ഡോ. ഫയാസ് അമീൻ, ഫാദിൽ അമീൻ

Post a Comment

0 Comments