banner

കടവൂർ ബൈപ്പാസിലെ സിഗ്നൽ കാട് മൂടിയ നിലയിൽ!, വള്ളിക്കെട്ടുകൾ പടർന്ന് കയറിയത് സി.കെ.പി ഭാഗത്തെ സിഗ്നൽ ലൈറ്റുകളിൽ, പരിഹരിക്കാമെന്ന് അറിയിച്ച് അറ്റകുറ്റപ്പണി ചുമതലയുള്ള ഏജൻസി അഷ്ടമുടി ലൈവിനോട്


കൊല്ലം : കടവൂർ ബൈപ്പാസിലെ യാത്രക്കാർക്ക് സിഗ്നൽ കാണാനാകാത്ത വിധം കാട് മൂടിയ നിലയിൽ. സി.കെ.പി ഭാഗത്തേക്കുള്ള യാത്രക്കാർക്ക് റോഡ് കുറുകേ കടക്കുന്നതിനായി സ്ഥാപിച്ച സിഗ്നലാണ് വാഹന യാത്രികരുടെ കാഴ്ച്ച മറയ്ക്കും വിധം കാട് മൂടിയത്.ഇതോടെ സിഗ്നൽ ലൈറ്റുകൾ ശരിയായ രീതിയിൽ കാണാനാകാത്ത സ്ഥിതിയാണ്. സമീപത്തെ മരത്തിൽ നിന്നും വിളിച്ചെടികൾ പടർന്നു കയറിയാണ് സിഗ്നൽ കാണാനാകാത്ത വിധം കാട് മൂടിയത്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വിഷയം ചർച്ചയായിരുന്നു.

സംഭവത്തെക്കുറിച്ച് വിശദാംശങ്ങൾക്കായി അറ്റകുറ്റപ്പണി ചുമതലയുള്ള ഏജൻസിയോട് അഷ്ടമുടി ലൈവ് റിപ്പോർട്ടർ സംസാരിച്ചിരുന്നു. ഇത്തരത്തിലൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും. തൊഴിലാളികളെ അയച്ച് ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാമെന്നും ചുമതലയുള്ള ഏജൻസി ശിവാലയയുടെ എൻ.എച്ച് 66 ജി.എം മോഹൻ ശ്രീധരൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

إرسال تعليق

0 تعليقات