എഐ ക്യാമറ സ്ഥാപിച്ചതോടെ റോഡ് അപകടമരണങ്ങൾ കുറഞ്ഞെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചതു വസ്തുതാവിരുദ്ധം. 2022 ഓഗസ്റ്റിൽ 3366 റോഡപകടങ്ങളും 307 മരണവും 4040 പേർക്കു പരുക്കുമുണ്ടായെങ്കിലും കഴിഞ്ഞ ഓഗസ്റ്റിൽ അപകടങ്ങൾ 1065 ആയി കുറഞ്ഞെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇതിൽ 58 മരണവും 1197 പേർക്കു പരുക്കുമുണ്ടായെന്നും വ്യക്തമാക്കി. ക്യാമറ സ്ഥാപിച്ചതിനെത്തുടർന്ന് റോഡപകടങ്ങളും മരണവും ഗണ്യമായി കുറഞ്ഞെന്നാണ് ഈ കണക്കു നിരത്തി സർക്കാർ സ്ഥാപിച്ചത്.
എന്നാൽ, പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2023 ഓഗസ്റ്റിൽ 4006 അപകടങ്ങളും 353 മരണങ്ങളും 4560 പേർക്കു പരുക്കും സംഭവിച്ചു. അതായത് 2022 ഓഗസ്റ്റിലേതിനെക്കാൾ അപകടങ്ങളും മരണവും പരുക്കും വർധിച്ചു.
എഐ ക്യാമറ ഇടപാടിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിലെ എതിർ സത്യവാങ്മൂലത്തിലാണ് അപകടം കുറഞ്ഞതായി സർക്കാർ കണക്കു ഹാജരാക്കിയത്. ക്യാമറ സ്ഥാപിച്ചശേഷം അപകടം കുറഞ്ഞതായി മുഖ്യമന്ത്രിയടക്കം അവകാശപ്പെടുകയും ചെയ്തു.
ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്
(വർഷം/മാസം, റോഡപകടം, മരണം, പരുക്കേറ്റവർ)
2022 ഓഗസ്റ്റ്, 3366, 307, 4040
2023 ഓഗസ്റ്റ്, 4006, 353, 4560
0 تعليقات