banner

എംഎൽഎയുടെ സഹോദരൻ്റെ വീട്ടിൽ പോലീസ് റെയ്ഡ്!, ലക്ഷങ്ങൾ മുടക്കി ചീട്ടുകളി നടത്തിയ വൻ സംഘം പിടിയിൽ, രാഷ്ട്രീയ ഇടപെടൽ ഉണ്ടായതായി ആരോപണം, സംഭവം ഇങ്ങനെ


സ്വന്തം ലേഖകൻ
പാലാ : ലക്ഷങ്ങൾ മുടക്കി ചീട്ടുകളി നടത്തിയ വൻ സംഘത്തെ പാലാ പോലീസ് അറസ്റ്റു ചെയ്തു. പാലാ പുത്തൻ പള്ളി ഭാഗത്തുള്ള കാപ്പിൽവീട്ടിൽ നിന്നുമാണ് പ്രതികളെ വൻ തുക സഹിതം പൊലീസ് അറസ്റ്റ് ചെയ്തത്.

പാലാ എംഎൽഎ യുടെ സഹോദരനായ തങ്കച്ചൻ കാപ്പന്റെ ഉടമസ്ഥതയിൽ ഉളള വീട്ടിൽ നടത്തിയ റെയ്ഡിൽ ചിലരെ പിടികൂടിയെങ്കിലും മറ്റുപ്രതികൾ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു.

രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ നടന്ന ഈ ചീട്ടുകളിസങ്കേതത്തിനെതിരെ നാട്ടുകാരുടെ പരാതി ഉയർന്നപ്പോൾ ആണ് പോലീസ് നടപടി ഉണ്ടായതെങ്കിലും വേണ്ടപ്പെട്ടവർ ഇടപെട്ടുതുകൊണ്ട് വാർത്ത പുറത്തു വരാതെ ഒതുക്കി തീർക്കുകയായിരുന്നു.
പ്രതികൾക്ക് രാഷ്ട്രീയ സ്വാധീനം വഴി പിടിച്ചെടുത്ത തുകയുടെ ചെറിയൊരു ഭാഗം മാത്രം കണക്കിൽ കാണിച്ചു സ്റ്റേഷൻ ജാമ്യത്തിൽ പെട്ടന്ന് തന്നെ പുറത്തിറങ്ങാനും സാധിച്ചു എന്നാണ് അറിയൻ സാധിച്ചത്.

Post a Comment

0 Comments