സ്വന്തം ലേഖകൻ
ഇസ്ലാമാബാദ് : പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് നേതാവുമായ ഷാഹിദ് ലത്തീഫ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.സിയാല്‍കോട്ടിലെ പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ ഷാഹിദ് ലത്തീഫിനെ അജ്ഞാതര്‍ വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്.
ആയുധധാരികളായ സംഘം പള്ളിയില്‍ കയറി ഇയാള്‍ക്ക് നേരെ പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലോക്കല്‍ പൊലീസ് സംശയിക്കുന്നത് തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളാണ് ഷാഹിദ് ലത്തീഫ്.
പത്താൻകോട്ട് ആക്രമണത്തിന് പിന്നാലെ ഇയാള്‍ക്കെതിര എൻഐഎ യുഎപിഎ ചുമത്തിയിരുന്നു.പഞ്ചാബിലെ പത്താൻകോട്ട് സൈനിക കേന്ദ്രത്തിലാണ് 2016ല്‍ ഭീകരാക്രണം നടന്നത്. സിവിലിയൻ അടക്കം എട്ട് ഇന്ത്യാക്കാര്‍ക്കാണ് ആക്രമണത്തില്‍ ജീവൻ നഷ്ടമായത്.
0 تعليقات