സ്വന്തം ലേഖകൻ
കൊച്ചി : കഞ്ചാവ് കേസിൽ നിരപരാധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ.
എറണാകുളം ഏലൂർ സ്റ്റേഷനിലെ രണ്ടു പൊലീസുകാരെയാണ് സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. സിപിഒമാരായ അയൂബ്, കെ ടി ജിജോ എന്നിവർക്കാണ് സസ്പെൻഷൻ.
കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നിരപരാധിയായ വ്യക്തി പരാതി നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ.
0 تعليقات