സ്വന്തം ലേഖകൻ
കൊല്ലം : മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും നിരോധിത ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. കോഴിക്കോട് സ്വദേശി നൗഫലാണ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ഡെന്‍റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയാണ് നൗഫൽ. യുവാവിൽ നിന്നും 72 ഗ്രാം എംഡിഎംഎ കണ്ടെത്തി. കൊല്ലം കൊട്ടിയത്ത് ആണ് സംഭവം.
ബെംഗളൂരുവില്‍ നിന്ന് പുലർച്ചെ നാലു മണിയോടു കൂടി അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ്സിൽ കൊട്ടിയം ജംഗ്ഷനിൽ വന്നിറങ്ങിയപ്പോഴാണ് നൗഫൽ പിടിയിൽ ആയത്. കൊല്ലം കേന്ദ്രീകരിച്ചുള്ള മെഡിക്കൽ വിദ്യാർത്ഥിർകൾക്കിടയിൽ വിതരണ ചെയ്യാനാണ് എംഡിഎംഎ എത്തിച്ചത് എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
.jpg)
0 Comments