banner

മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം!, മരണം സഹോദരനും സുഹൃത്തിനുമൊപ്പം മദ്യപിച്ചതിന് പിന്നാലെ, തമ്മിൽ രാത്രിയിൽ തർക്കവും മൽപ്പിടുത്തവും, ദുരൂഹത


സ്വന്തം ലേഖകൻ
പത്തനംതിട്ട: അടൂർ നെടുമണ്ണിൽ സഹോദരനും സുഹൃത്തിനുമൊപ്പം മദ്യപിച്ചശേഷം വീടിനുള്ളിൽ കിടന്നുറങ്ങിയ ആളുടെ മരണത്തിൽ ദുരൂഹത. ഓണവിള പുത്തൻവീട്ടിൽ അനീഷ് ദത്തനെയാണ് (52) കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാളും അനുജൻ മനോജ് ദത്തൻ, അയൽവാസിയും സുഹൃത്തുമായ ബിനു എന്നിവരാണ് ഒരുമിച്ച് മദ്യപിച്ചത്. ഇവർ തമ്മിൽ രാത്രിയിൽ തർക്കവും മൽപ്പിടുത്തവും നടന്നതായി മാതാവ് ശാന്തമ്മ പൊലീസിനു മൊഴി നൽകി.

പിന്നീട് അനീഷിനെ പുലർച്ചെ മരിച്ച നിലയിലാണ് കാണുന്നത്. മൂവരും ഒരുമിച്ചു മദ്യപിക്കുന്നത് പതിവായിരുന്നുവെന്നു പറയുന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ആളാണ് മരിച്ച അനീഷ് ദത്തൻ. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.

Post a Comment

0 Comments