banner

എയർപോർട്ടുകളുമായി ബന്ധപ്പെട്ട് അദാനിക്കെതിരെ അന്വേഷണം!, കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ അന്വേഷണത്തെക്കുറിച്ച് വെളിപ്പെടുത്തി അദാനി ഗ്രൂപ്പ്


സ്വന്തം ലേഖകൻ
ന്യൂഡൽഹി : മുംബൈയിലെ രണ്ട് എയർപോർട്ടുകളുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ്. 

കോർപ്പ​​റേറ്റ് അഫയേഴ്സ് മിനിസ്ട്രിയാണ് അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിന് പിന്നിൽ. സ്റ്റോക്ക് എക്സ്​​ചേഞ്ചുകളെയാണ് അന്വേഷണം സംബന്ധിച്ച വിവരം അദാനി ഗ്രൂപ്പ് അറിയിച്ചത്. 

2017-2018, 2021-2022 സാമ്പത്തിക വർഷത്തിലെ മുംബൈ എയർപോർട്ടിന്റെയും നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടിന്റെയും കണക്കുകളാണ് കോർപ്പറേറ്റ് അഫയേഴ്സ് മിനിസ്‍ട്രി ആവശ്യപ്പെട്ടതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

2021ലാണ് മുംബൈ എയർപോർട്ടിൽ 74 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.

Post a Comment

0 Comments