banner

മദ്യ ലഹരിയിലെത്തി വഴക്കും ബഹളവും!, മകനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് അമ്മ, കസ്റ്റഡിയിലായിരുന്ന 73 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്


സ്വന്തം ലേഖകൻ
കോട്ടയം : മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മദ്യ ലഹരിയിൽ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് വെട്ടിയത്. ആക്രമണത്തിൽ പരിക്കേറ്റ അനുദേവൻ(45) ഇന്ന് മരണത്തിന് കീഴടങ്ങി. ഈ മാസം 20-നായിരുന്നു ആക്രമണം.

അമ്മ സാവിത്രിയമ്മ(73)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിൽ മകന്റെ ശല്യം സഹിക്കാനാവാതെ വന്നതോടെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നൽകി.

ഒക്ടോബര്‍ 20-നായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തി ശല്യം ചെയ്തതോടെയാണ് സാവിത്രി അമ്മ ഇയാളെ കോടാലി കൊണ്ട് വെട്ടിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അനുദേവൻ തിങ്കളാഴ്ചയാണ് മരിച്ചത്.

അക്രമത്തിനു ശേഷം ഇവർ തന്നെയാണ് മകനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഇയാൾ വീണതാണെന്നായിരുന്നു സാവിത്ര അമ്മ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. അനുദേവിന്റെ സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും.

Post a Comment

0 Comments