banner

നമോ ഭാരത് ട്രയിൻ പ്രധാനമന്ത്രി ഉല്ഘാടനം ചെയ്തു


സ്വന്തം ലേഖകൻ
ലോക്കൽ സിറ്റികളേ ബന്ധിപ്പിച്ച് നമോ ഭാരത് തീവണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉല്ഘാടനം ചെയ്തു. ലോക്കൽ ട്രയിൻ എങ്കിലും 160 കിലോമീറ്റർ വേഗതയിൽ ഓടാനാകും. ഇന്ത്യൻ ട്രയിൻ സർവീസിൽ നരേന്ദ്ര മോദിയുടെ കാലത്ത് മറ്റൊരു വിപ്ലവം കൂടിയായി നമോ ഭാരത്.

ഇന്ത്യയിലെ ദീർഖ ദൂര ട്രയിൻ സർവീസുകളും ഇനി വന്ദേ ഭാരത് ട്രയിനുകൾ ആക്കുന്ന വിവരം അറിയിച്ചിരുന്നു. ഇതോടെ നിലവിലെ സ്ളീപ്പർ ട്രയിനുകൾ ഭാവിയിൽ റെയിൽ വേ മ്യൂസിയത്തിലേക്ക് മാറ്റും.

ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴി 30,000 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന ജോലി നടന്ന് വരികയാണ്‌.ഗാസിയാബാദ്, മുറാദ്‌നഗർ, മോദിനഗർ എന്നീ നഗര കേന്ദ്രങ്ങളിലൂടെ ഒരു മണിക്കൂറിൽ താഴെ യാത്രാസമയം ഡൽഹിയിൽ നിന്ന് മീററ്റുമായി ബന്ധിപ്പിക്കും, പ്രധാനമന്ത്രി പറഞ്ഞു.ഇത് വിജയകരാകുന്നതോടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും നടപ്പാക്കാൻ ആലോചിക്കുന്നു. ഇതോടെ മെട്രോ, ലോക്കൽ പാസഞ്ചർ എന്നിവരുടെ പകരക്കാരനായി അതിവേഗ നമോ ഭാരത് എത്തും

ഇത് ഇന്റർസിറ്റി യാത്രയ്‌ക്കായി അതിവേഗ ട്രെയിനുകൾ നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.പ്രധാനമന്ത്രി മോദി ട്രെയിനിൽ യാത്ര ചെയ്യുകയും ചില സ്കൂൾ കുട്ടികളുമായി സംവദിക്കുകയും ചെയ്തു.ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയിലാണ്‌ ആദ്യ സർവീസ്.നാളെ 21/10 മുതൽ യാത്രക്കാർക്കായി തുറക്കും.

സാഹിബാബാദിനും ദുഹായ് ഡിപ്പോയ്ക്കും ഇടയിലുള്ള മുൻഗണനാ വിഭാഗത്തിൽ അഞ്ച് സ്റ്റേഷനുകളുണ്ട് — സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ.

ഓരോ സീറ്റിലും ഓവർഹെഡ് സ്‌റ്റോറേജ്, വൈ-ഫൈ, ചാർജിംഗ് ഓപ്‌ഷനുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളോടെ ആർആർടിഎസ് ട്രെയിനുകൾ യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നു. മാത്രമല്ല, വിശാലമായ ഇരിപ്പിടങ്ങൾ, വിശാലമായ ലെഗ്‌റൂം, കോട്ട് ഹാംഗറുകൾ എന്നിവയുള്ള പ്രീമിയം ക്ലാസ് കാറും ഉണ്ടാകുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു.സിസിടിവി ക്യാമറകൾ, എമർജൻസി ഡോർ തുറക്കാനുള്ള സംവിധാനം, ട്രെയിൻ ഓപ്പറേറ്ററുമായി ആശയവിനിമയം നടത്താനുള്ള ബട്ടൺ എന്നിവ ഈ ട്രെയിനിന്റെ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

Post a Comment

0 Comments