banner

അഷ്ടമുടി ലൈവ് സന്ധിയില്ലാ സമരത്തിനൊരുങ്ങുന്നു!, ലഹരിക്കെതിരായ അഷ്ടമുടി ലൈവ് കാംപയിനിൻ്റെ ലോഗോ പ്രകാശനം ചെയ്ത് ചീഫ് എഡിറ്റർ, ജില്ലയിലെ വിവിധ വേദികളിൽ വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസുകൾ, 'ലഹരിയോട് പറയാം നോ' എന്ന കാംപയിൻ ഇനി ലഹരിക്കെതിരായ മുദ്രാവാക്യമാകും


കൊല്ലം : ലഹരിക്കെതിരായ അഷ്ടമുടി ലൈവ് കാംപയിനിൻ്റെ ലോഗോ പ്രകാശനം ചെയ്ത് അഷ്ടമുടി ലൈവ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ഷെജീർ ജമാലുദ്ദീൻ. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് 'ലഹരിയോട് പറയാം നോ' എന്ന കാംപയിനിൻ്റെ ലോഗോ അദ്ദേഹം പുറത്തുവിട്ടത്. അഷ്ടമുടി ലൈവ് സന്ധിയില്ലാ  സമരത്തിന് ഒരുങ്ങുകയാണെന്നും സംസ്ഥാന പോലീസ്, എക്സൈസ്,
സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ
പ്രവർത്തകർ ഒത്തുകൂടുന്ന ഈ കാംപയിന്റെ വിജയത്തിനായി
ഞങ്ങളുടെ മുന്നിൽ നിന്ന്
പ്രവർത്തിയ്ക്കുന്നതിനായി പൊതു ജനങ്ങളെ ക്ഷണിക്കുന്നതായും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 

അഷ്ടമുടി ലൈവ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ഷെജീർ ജമാലുദ്ദീൻ ഫേസ്ബുക്ക് കുറിപ്പ് താഴെ വായിക്കാം...

പ്രിയ സുഹൃത്തുക്കളെ...
അഷ്ടമുടി ലൈവ് ന്യൂസ് നിങ്ങളോടൊപ്പം
ചേർന്നിട്ട് നാല് വർഷങ്ങൾ പിന്നിടുകയാണ്.
ഇക്കാലയളവിൽ നിങ്ങൾ ഞങ്ങൾക്ക്
നൽകിയ പിന്തുണ
വിലമതിക്കാനാകാത്തതാണ്.
 
ഈ അവസരത്തിൽ നമ്മുടെ മക്കളെ,
നമ്മുടെ യുവത്വത്തെ കാർന്ന് തിന്നുന്ന
ലഹരിക്കെതിരെ നിങ്ങളോടൊപ്പം ചേർന്നു
അഷ്ടമുടി ലൈവ് ന്യൂസ്  സന്ധിയില്ലാ
സമരത്തിനൊരുങ്ങുന്നു. 
ഇതിന്റെ ഭാഗമായി ജില്ലയിലെ സ്കൂൾ
കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് വിവിധ
വേദികളിൽ ലഹരിയോട് പറയാം നോ എന്ന
കാംപയിൻ  സംഘടിപ്പിക്കുന്നു.
ഞങ്ങളോടൊപ്പമല്ല...
സംസ്ഥാന പോലീസ്, എക്സൈസ്,
സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ
പ്രവർത്തകർ ഒത്തുകൂടുന്ന ഈ കാംപയിന്റെ
വിജയത്തിനായി
ഞങ്ങളുടെ മുന്നിൽ നിന്ന്
പ്രവർത്തിയ്ക്കുന്നതിനായി നിങ്ങളെ
ക്ഷണിക്കുന്നു...

Post a Comment

0 Comments