banner

മുനമ്പത്ത് വളളം മറിഞ്ഞുണ്ടായ അപകടം : ഒരാളുടെ മൃതദേഹം കണ്ടെത്തി; മൂന്നുപേർക്കായുള്ള തിരച്ചിൽ തുടരുന്നു

മുനമ്പം : മുനമ്പത്ത് വളളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പെട്ട മൂന്ന് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. കോസ്റ്റല്‍ ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്നുളള തിരച്ചില്‍ പുരോഗമിക്കുകയാണ്.

നന്മ മത്സ്യബന്ധന ബോട്ടിന്റെ കാരിയര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. മൂന്ന് പേരെ വെളളിയാഴ്ച രക്ഷപ്പെടുത്തിയിരുന്നു. ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ബോട്ട് അപകടത്തില്‍ പെട്ടത്.

إرسال تعليق

0 تعليقات