banner

കിളിമാനൂരിൽ ഇരുചക്ര വാഹന യാത്രികയ്ക്കു നേരെ രണ്ടംഗ സംഘത്തിന്റെ അതിക്രമം; യുവാക്കൾ പിടിയിൽ

കിളിമാനൂർ : ഇരുചക്ര വാഹന യാത്രികയെ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. ഇന്നലെ വൈകുന്നേരം 6.15ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് യുവതി തിരികെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അതിക്രമം നടന്നത്. സംഭവത്തില്‍ കിളിമാനൂര്‍ പുല്ലയില്‍ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിലായിട്ടുണ്ട്.

ബൈക്കിലെത്തിയ രണ്ടംഗ സംഘം അടിച്ചു വീഴ്ത്തിയെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. കൈയില്‍ കരുതിയിരുന്ന ആയുധം വെച്ച്‌ ആക്രമിച്ചെന്ന് യുവതി പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെന്ന് സംശയിക്കുന്ന യുവാക്കളെ കസ്റ്റഡിയിലെടുത്തത്.

എന്നാൽ യുവതി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി യുവതി മറിഞ്ഞു വീണെന്നാണ് സംഭവത്തില്‍ പിടിയിലായ യുവാക്കള്‍ നല്‍കിയ മൊഴി.


إرسال تعليق

0 تعليقات