സ്വന്തം ലേഖകൻ
ഇസ്‍ലാമാബാദ് : ഫലസ്തീനികളെ പിന്തുണച്ചും ഇസ്രായേൽ സേനയുടെ ഗസ്സ ഉപരോധത്തെ അപലപിച്ചും പാകിസ്താനിലുടനീളം നൂറുകണക്കിനാളുകൾ വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷം പ്രകടനങ്ങൾ നടത്തി.
വിവിധ മത സംഘടനകളുടെ പ്രതിഷേധ ആഹ്വാനത്തെ തുടർന്ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ജനങ്ങൾ റോഡിലിറങ്ങി.ഫലസ്തീന്‍ പതാകയേന്തി ‘കരയിൽ നിന്ന് കടലിലേക്ക്, ഫലസ്തീന്‍ സ്വതന്ത്രമാകും’, ‘ഫലസ്തീനോട് ഐക്യദാർഢ്യം’ തുടങ്ങി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രകടനം.
യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ ഇസ്രായേല്‍ പതാക കത്തിച്ചു.
.jpg)
0 Comments