സ്വന്തം ലേഖകൻ
മലപ്പുറം : പാലസ്തീനിന് ഇന്ത്യൻ ജനതയുടെ പിന്തുണ വേണമെന്ന് ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അദ്‍നാന്‍ അബൂ അൽ ഹൈജ. ജമാഅത്തെ ഇസ്‍ലാമി മലപ്പുറത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലസ്തീൻ ജനത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഇസ്രായേൽ ഭരണകൂടം ഫലസ്തീനികളെ മനുഷ്യരായിപ്പോലും കാണുന്നില്ല. ഇന്ത്യൻ ജനതയുടെ പിന്തുണ തങ്ങൾക്ക് വേണമെന്നും അംബാസഡർ പറഞ്ഞു. പാലസ്തീൻ വിഷയത്തിൽ ചരിത്രം അറിയാത്തവർ മിണ്ടാതിരിക്കുകയാണ് നല്ലതെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ പറഞ്ഞു. പലരും വേട്ടക്കാരനോടൊപ്പം നിന്ന് ഇരയെ ഉപദേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
.jpg)
0 Comments