banner

ഗാന്ധിജിയെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന സിനിമ പരിശോധിക്കാൻ മുൻ ചീഫ്​ ജസ്റ്റിസുമാരുടെ പാനൽ


സ്വന്തം ലേഖകൻ
മും​ബൈ : ഒ.​ടി.​ടി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സി​നി​മ ‘ഐ ​കി​ൽ​ഡ്​ ബാ​പ്പു’​വി​നെ​തി​രെ ബോം​​ബെ ഹൈ​ക്കോട​തി​യി​ൽ ഹർജി. രാ​ഷ്ട്ര​പി​താ​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന സി​നി​മ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യു​ണ്ടാ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച്​ വ്യ​വ​സാ​യി മു​ഹ​മ്മ​ദ്​ അ​ൻ​സാ​രി​യാ​ണ്​ ഹ​ർജി ന​ൽ​കി​യ​ത്. 

സി​നി​മ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ റ​ദ്ദാ​ക്കാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡി​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം. സി​നി​മ പ​രി​ശോ​ധി​ക്കാ​ൻ പാ​ന​ലി​ന്​ രൂ​പം​ന​ൽ​ക​ണ​മെ​ന്ന ഹ​ർജി​ക്കാ​ര​ന്റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു. 

മു​ൻ ഹൈ​ക്കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​രാ​യ അം​ജ​ദ്​ സ​യ്യ​ദ്, അ​ഭ​യ്​ തി​പ്​​സെ, സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ അ​മോ​ൽ പ​ലേ​ക്ക​ർ എ​ന്നി​വ​രു​ടെ പാ​ന​ലി​ന്​ രൂ​പം ന​ൽ​കി. ഇ​വ​ർ​ക്കാ​യി സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് ഹർ​ജി​ക്കാ​ര​ൻ വ​ഹി​ക്ക​ണം.

Post a Comment

0 Comments