banner

പല ഭാഷകളിലായി അഭിനയിച്ചത് 350ലെറെ സിനിമകൾ!, എന്നാൽ ഇന്ന് സ്വന്തം പേരു പോലും മറന്നു, നടി കനകലതയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചതമായ മുഖമാണ് നടി കനകലതയുടെത്. ഇക്കാലത്തിനിടയില്‍ പല ഭാഷകളിലായി 350ലെറെ സിനിമകളില്‍ അഭിനയിച്ച കനകലതയെ കഴിഞ്ഞ കുറച്ച് കാലമായി സിനിമകളില്‍ കാണാറുണ്ടായിരുന്നു. തനിച്ച് ഭക്ഷണം പോലും കഴിക്കാനാവാതെ, ദൈനംദിനകാര്യങ്ങളെല്ലാം മറന്ന് ഇടയ്ക്ക് സ്വന്തം പേരുപോലും മറന്നുപോകുന്ന അതിദയനീയമായ ആരോഗ്യാവസ്ഥയിലൂടെയാണ് മലയാള സിനിമയിലെ ഈ പ്രിയനടി കടന്നുപോകുന്നത്. ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് കനകലതയുടെ ഇപ്പോഴത്തെ അവസ്ഥ പുറംലോകം അറിയുന്നത്.

രോഗം പിടിമുറക്കുംമ്പോഴും സിനിമയെ കനകലത മറന്നിട്ടില്ല. അത്രത്തോളമാണ് സിനിമ അവരില്‍ ചെലുത്തിയ സ്വാധീനം. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച കനകലതയില്‍ 2021 മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കോവിഡ് കാലത്തെ നടിയുടെ സ്വഭാവത്തിലുള്ള വ്യതിയാനം സഹോദരി വിജയമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പിന്നീടാണ് മറവിരോഗം കണ്ടെത്തിയതെന്ന് ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ കനകലതയുടെ ചേച്ചി വിജയമ്മ പറയുന്നു. ഇപ്പോൾ സ്വന്തം പേരുപോലും ഓർക്കാൻ ആകാത്ത അവസ്ഥയിലാണ് കനകലതയുള്ളത്.

ഉറക്കകുറവ് കനകലതയെ അലട്ടിയിരുന്ന അസ്വസ്ഥ വര്‍ധിപ്പിച്ചു. പതിവായി യോഗ ചെയ്തിരുന്ന അവര്‍ പതിയെ യോഗ ചെയ്യുന്നതും നിര്‍ത്തി. സഹോദരിക്കൊപ്പം ഒരു സൈക്യാട്രിസ്റ്റിനെ കണ്ടപ്പോളാണ് കനകലതയെ ഡിമെന്‍ഷ്യ പിടികൂടിയ വിവരം അറിയുന്നത്. ഇതിനിടെ സഹോദരിയുടെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കായംകുളത്ത് പോയപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ വെച്ച് എംആര്‍എ സ്കാനിങ് നടത്തിനോക്കി. തലച്ചോര്‍ ചുരുങ്ങുന്ന സ്ഥിതിയാണ് ഇപ്പോള്‍ കനകലതയിലുള്ളതെന്ന് പരിശോധന ഫലം വന്നു.

പിന്നീട് ചികിത്സ തിരുവനന്തപുരത്തേക്ക് മാറ്റി. കാലക്രമേണ കകനകലതയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് ഡോക്ടര്‍മാര്‍ ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചു. തനിയെ ഭക്ഷണം കഴിക്കാന്‍ കഴിയാതെ നിലയിലായി, ഉമിനീരുപോലും ഇറക്കുന്നില്ല, വെള്ളം കുടിക്കാന്‍ പോലും മറന്നുപോയി. ട്യൂബ് ഇട്ട് അതിലൂടെ ലിക്വിഡ് ഫുഡ് ആണ് ഇപ്പോള്‍ നല്‍കുന്നത്.

‘വിശപ്പുണ്ടെന്നോ ഭക്ഷണം വേണമെന്നോ പറയില്ല, നിര്‍ബന്ധിച്ചാണ് ആഹാരം നല്‍കുന്നത്, ചിലപ്പോള്‍ ഒന്നും കഴിക്കില്ല. കൊച്ചുകുട്ടികളെ പോലെ വാപ്പൊത്തിപിടിക്കും,,സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ലാതായി. അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാൽ എങ്ങനെയിരിക്കും’ അതാണ് കനകലതയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് വിജയമ്മ പറയുന്നു.

ഭക്ഷണം കഴിക്കാത്തതുകൊണ്ടു ശരീരം മെലിഞ്ഞു.  ആ ചുരുണ്ടമുടിയൊക്കെ കട്ട് ചെയ്തു. കണ്ടാല്‍ മനസ്സിലാവാത്ത രൂപത്തിലായി ഇപ്പോള്‍ കനകലത. പൂക്കാലം എന്ന സിനിമയിലാണ് കനകലത അവസാനമായി അഭിനയിച്ചത്. പിന്നീട് വന്ന അവസരങ്ങളെല്ലാം സുഖമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ഇന്‍ഡസ്ടിയില്‍ പലര്‍ക്കും ഇപ്പോഴും കനകലതയുടെ അവസ്ഥ അറിയില്ല. അമ്മ, ആത്മ തുടങ്ങിയ സംഘടനകളില്‍ നിന്ന് ലഭിക്കുന്ന സഹായം മൂലമാണ് ചികിത്സയും മറ്റുചിലവുകളും നടക്കുന്നത്. 2005 ലാണ് കനകലത വിവാഹബന്ധം വേര്‍പെടുത്തിയത്. ആ ബന്ധത്തിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. ജീവിതത്തിൽ ഒറ്റപ്പെടൽ തോന്നിയ സമയത്താണ് കനകലത മൂത്ത സഹോദരന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ മൂന്നു മക്കളെ ഏറ്റെടുത്തതും അവരെ വളർത്തി ഒരു നിലക്ക് ആക്കിയതും. സഹോദരന്‍റെ മകനും കുടുംബത്തിനുമൊപ്പമാണ് കനകലതയും സഹോദരി വിജയമ്മയും ഇപ്പോള്‍ കഴിയുന്നത്.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2 അങ്ങനെ എത്രയെത്ര സിനിമകള്‍ കഥാപാത്രങ്ങള്‍ കനകലത എന്ന നടിയെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

إرسال تعليق

0 تعليقات