banner

ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി!, ആളെ തിരിച്ചറിയാനാവാതെ പോലീസ്, ലഹരിയുടേയും മദ്യത്തിന്‍റെയും ഉപയോഗം മരണത്തിലേക്ക് നയിച്ചതായി നിഗമനം

കൊച്ചി : എറണാകുളം പെരുമ്പാവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് സംശയം.  ലഹരിയുടേയും മദ്യത്തിന്‍റെയും അമിത ഉപയോഗമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാടശേഖരത്ത് നിന്നും മൃതദേഹം പൊലീസ് എത്തി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.  

إرسال تعليق

0 تعليقات