banner

എന്‍ഡിഎയുടെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തുടരുന്നു!, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്യുക ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ


സ്വന്തം ലേഖകൻ
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എന്‍ഡിഎ സെക്രട്ടറിയേറ്റ് വളയല്‍ തുടരുന്നു. ഇന്നലെ രാത്രി 8 മണിയോടെ തുടങ്ങിയ സമരം ഇന്ന് രാവിലെ കൂടുതല്‍ ഗേറ്റുകളിലേക്ക് വ്യാപിപ്പിക്കും. 

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ രാവിലെ 11 മണിക്ക് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും. വിലക്കയറ്റം, അഴിമതി തുടങ്ങിയവ ഉന്നയിച്ചാണ് സമരം. സമരത്തിനു ശേഷം ചേരുന്ന എന്‍ഡിഎ, ബിജെപി നേതൃ യോഗങ്ങളിലും നദ്ദ പങ്കെടുക്കും. ലോക് സഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും.

Post a Comment

0 Comments