banner

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു!, 24 കാരിയുടെ മരണം വീട്ടിലേക്കുള്ള യാത്രയിൽ, സഹയാത്രികൻ്റെ പരിക്ക് ഗുരുതരമല്ല


സ്വന്തം ലേഖകൻ
സുല്‍ത്താന്‍ബത്തേരി : ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനപകടത്തില്‍ വയനാട് സ്വദേശിനി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .
മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്‌ലി സാബു (24) ആണ് മരിച്ചത്. ആഷ്‌ലിയും യുവാവും മൈസൂരില്‍ നിന്നും ദസറ ആഘോഷം കഴിഞ്ഞ് വയനാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സഹയാത്രികന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആഷ്‍ലിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഷ്‌ലി സാബുവിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Post a Comment

0 Comments