സ്വന്തം ലേഖകൻ
കോഴിക്കോട് : പശ്ചിമേഷ്യയില്‍ യുദ്ധം മുറുകുമ്പോൾ പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി സമസ്ത. ഇന്ന് വൈകിട്ട് 3.30ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സമസ്ത പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിക്കും. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയാ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമസ്ത സെക്രട്ടറി ഉമര്‍ഫൈസി മുക്കം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. സമസ്തയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചിരുന്നു.
.jpg)
0 Comments