banner

സന്തോഷ് ട്രോഫിയിലെ മൂന്നാം മത്സരത്തിലും കേരളത്തിന് വിജയം!, ഛത്തീസ്ഗഢിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ വീഴ്ത്തി കേരളത്തിൻ്റെ കുതിപ്പ്, 17ന് ഗോവയ്ക്കെതിരെ


സ്വന്തം ലേഖകൻ
ബെനോളിം : സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരളത്തിന് തകര്‍പ്പന്‍ വിജയം. ഗോവയില്‍ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഛത്തീസ്ഗഢിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. 

കേരളത്തിന് വേണ്ടി സജീഷ്, ജുനൈന്‍, ക്യാപ്റ്റന്‍ നിജോ ഗില്‍ബേര്‍ട്ട് എന്നിവര്‍ ഗോള്‍ നേടി.

മത്സരത്തിന്റെ തുടക്കം തന്നെ ലീഡ് നേടാന്‍ കേരളത്തിന് സാധിച്ചു. ആറാം മിനിറ്റില്‍ സജീഷാണ് ആദ്യഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ഛത്തീസ്ഗഢ് കേരളത്തിന് ചെറിയ വെല്ലുവിളികള്‍ സൃഷ്ടിച്ചെങ്കിലും കേരളം ലീഡ് കൈവിട്ടില്ല. രണ്ടാം പകുതിയില്‍ തന്നെ യുവ സ്‌ട്രൈക്കര്‍ ജുനൈനിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. 

56-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. ആക്രമണം തുടര്‍ന്ന കേരളം 67-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ നിജോ ഗില്‍ബേര്‍ട്ടിലൂടെ മൂന്നാം ഗോളും നേടി. ഇതോടെ മൂന്നാം മത്സരത്തില്‍ കേരളം മൂന്ന് ഗോളിൻ്റെ ഏകപക്ഷീയവിജയം സ്വന്തമാക്കി.

മൂന്ന് മത്സരങ്ങളും വിജയിച്ച കേരളത്തിന് ഒന്‍പത് പോയിന്റാണുള്ളത്. ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ ജമ്മുകശ്മീരിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കും കേരളം പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കേരളം ഗോവയെ നേരിടും. ഒക്ടോബര്‍ 17നാണ് മത്സരം.

Post a Comment

0 Comments