banner

ഒരു പണിയുമില്ലെങ്കിൽ തെണ്ടാൻ പോ!, പോലീസ് വേണ്ടത്ര പരിഗണന നൽകാത്തതിൽ മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ‘ഒരു പണിയുമില്ലേടാ നിങ്ങൾക്കൊക്കെ? അങ്ങനെയാണേൽ നീയൊക്കെ തെണ്ടാൻ പോ...’ മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവായ എംസി ദത്തൻ മാധ്യമങ്ങൾക്ക് നൽകിയ ഉപദേശം ആണിത്.  യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ ഭാ​ഗമായി  സെക്രട്ടേറിയറ്റ് ഗേറ്റിൽ നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ്, അകത്തു കയറാനെത്തിയ എം.സി. ദത്തനെ ബാരിക്കേഡിന് അടുത്ത് വച്ച് തടഞ്ഞിരുന്നു.

അതു കഴിഞ്ഞ് അകത്തെത്തിയ അദ്ദേഹത്തോട് മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയപ്പോഴാണ് ദത്തൻ മാധ്യമങ്ങളോടു തട്ടിക്കയറിയത്.  ഉപരോധം നിമിത്തമുണ്ടായ ബുദ്ധിമുട്ടിനേക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. രാവിലെ 6.30 മുതൽ ​ആരംഭിച്ച യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ്.

‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധം. കന്റോൺമെന്റ് ഗേറ്റ് ഒഴികെയുള്ള വഴികളെല്ലാം പ്രതിഷേധക്കാർ ഉപരോധിച്ചു. സെക്രട്ടേറിയറ്റിലേക്കുള്ള വഴികളിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ട്. ഉപരോധം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. 

Post a Comment

0 Comments