സ്വന്തം ലേഖകൻ
മലപ്പുറം : താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം നിർണായക ഘട്ടത്തിൽ. കേസിലെ പ്രധാന സാക്ഷികളോട് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാൻ സിബിഐ നിർദ്ദേശം നൽകി. മൻസൂർ, കെടി മുഹമ്മദ്, ജബീർ, ആബിദ് എന്നിവരോടാണ് മൊഴികൊടുക്കാൻ നിർദ്ദേശം നൽകിയത്.
താമിറിനൊപ്പം കസ്റ്റഡിയിലെടുത്ത് പോലീസ് വിട്ടയച്ച ഏഴംഗ സംഘത്തിൽപ്പെട്ട യുവാക്കളാണ് ഇവർ. ഇവരെ കൂടാതെ മറ്റു രണ്ട് ദൃക്സാക്ഷികളും മൊഴി നൽകും. എറണാകുളം സിബിഐ കോടതിയിലെത്തി മൊഴി കൊടുക്കാനാണ് നിർദ്ദേശം. യുവാക്കളുടെ വിശദമായ മൊഴി നേരത്തെ സിബിഐ രേഖപ്പെടുത്തിയിരുന്നു.
താമിർ ജിഫ്രിയെ മർദ്ദിക്കുന്നത് നേരിട്ട് കണ്ട ഇവരുടെ മൊഴി കേസിൽ ഏറ്റവും നിർണായകമാകും. ഓഗസ്റ്റ് ഒന്നിനാണ് പോലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്.
.jpg)
0 Comments