banner

പാസഞ്ചർ ട്രെയിനും എക്‌സ്പ്രസ് ട്രെയിനും കൂട്ടിയിടിച്ച് അപകടം!, മൂന്ന് ബോഗികള്‍ പാളം തെറ്റി, പതിമൂന്ന് പേർക്ക് ദാരുണാന്ത്യം, സംഭവം ആന്ധ്രയില്‍


സ്വന്തം ലേഖകൻ
ഹൈദരബാദ് : ആന്ധ്രയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ച് പതിമൂന്ന് പേർ മരിച്ചു.‍ പാസഞ്ചർ ട്രെയിനും എക്‌സ്പ്രസ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. . പാസഞ്ചര്‍ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ട്രെയിനാലേക്കാണ് എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചത്. വിശാഖപട്ടണത്തില്‍ നിന്നും റായഗഢയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്.

രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. ഇടിയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികല്‍ പാളം തെറ്റി. സമീപ ജില്ലകളില്‍ നിന്നും പരമാവതി ആംബുലന്‍സ് സംഭവ സ്ഥലത്ത് എത്തിക്കുവാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദേശിച്ചു.

ഉദ്യോഗസ്ഥര്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ദുരന്ചനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അതേസമയം മാസങ്ങള്‍ക്ക് മുമ്പ് ബാലസോറില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ 280 പേര്‍ മരിച്ചിരുന്നു.

Post a Comment

0 Comments