സ്വന്തം ലേഖകൻ
മണര്‍കാട് : അയല്‍വാസിയായ പിതൃസഹോദരനെ ആക്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്ന് ഭാഗത്ത് ചാമപറമ്പില്‍ കരോട്ട് അഭിജിത്ത് മോഹനെ(24)യാണ് അറസ്റ്റ് ചെയ്തത്. മണര്‍കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രി 9:30-ന് ആണ് സംഭവം. ഇയാള്‍ അയല്‍വാസിയായ പിതൃസഹോദരന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്നത്തിന്റെ പേരിലുണ്ടായിരുന്ന മുന്‍ വൈരാഗ്യത്തിന്റെ തുടർച്ചയെന്നോണമാണ് ആക്രമണം.
പരാതിയുടെ അടിസ്ഥാനത്തിൽ മണര്‍കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
.jpg)
0 Comments