banner

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ഉമാഭാരതി ഹിമാലയത്തിലേക്ക് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ഉമാഭാരതി ഹിമാലയത്തിലേക്ക്


സ്വന്തം ലേഖകൻ
ഭോപാൽ : മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിഉമാഭാരതി ഹിമാലയത്തിലേക്ക് അവിടെ തപസിരിക്കാനാണ് തീരുമാനം.: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താരപ്രചാരണപട്ടികയിലും ഇടം ലഭിക്കാത്തതോടെയാണ് ഹിമാലയത്തിലേക്ക് പോവാൻ തീരുമാനിച്ചത് .

സംഘ്പരിവാർ ശക്തികളെ ആവേശം കൊള്ളിച്ച നേതാവാണ് ഉമാഭാരതി.സംസ്ഥാന രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ചില ശ്രമങ്ങൾ ഉമാഭാരതി നടത്തിയെങ്കിലും നേതൃത്വം ഗൗനിച്ചില്ല. ദീർഘകാലമായി പാർട്ടി നേതൃത്വവുമായി നിലനിൽക്കുന്ന ഭിന്നതയാണ് തിരിച്ചടിയായത്.പുതിയ ഹിമാലയ യാത്രപോലും പാർട്ടി നേതൃത്വത്തെ വെട്ടിലാക്കാനുള്ള നീക്കമാണോയെന്ന സംശയമാണ് ബി.ജെ.പി നേതാക്കൾപങ്കു​വെക്കുന്നത്. 

Post a Comment

0 Comments